KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Monday 11 June 2012

കെ.എസ്.ടി.യു.അവകാശപത്രിക


1. സംസ്ഥാനത്തെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കേന്ദ്രനിരക്കില്‍  ശമ്പളം നല്‍കുക.

2.നിയമനാംഗീകാരം ലഭിച്ച അധ്യാപകര്‍ക്ക്  അംഗീകാരത്തിന് മുന്‍കാല പ്രാഭല്യം നല്‍കുക.
3. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ എയ്ഡഡ് സര്‍വ്വീസ് ഗ്രേഡിനും മറ്റും ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുക.
4. ജില്ലാന്തര സ്ഥലമാറ്റം അധ്യാപകരുടെ മുഴുവന്‍ സര്‍വ്വീസും സീനിയോരിറ്റിക്ക് പരിഗണിക്കുക.
5. ഏരിയാ ഇന്റര്‍സീവ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുക.
6. ഹൈസ്കൂള്‍ കായിക അധ്യാപകര്‍ക്ക് ഹൈസ്കൂള്‍ അധ്യാപകരുടെ ശമ്പളം നല്‍കുക.
7. ഭാഷാ അധ്യാപകരുടെ എച്ച്.എം.  പ്രമോഷന്‍ വൈകാതെ നടപ്പാക്കുക. 
8. സംസ്ഥാനത്തെ പാഠപദ്ധതിയും സിലബസ്സും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുക.
9. 2011-12 അധിത തസ്തികയില്‍ നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കുക.
10. പുതുതായി അനുവധിച്ച ഹര്‍സെക്കണ്ടറി വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കുക.
11. ഹയര്‍സെക്കണ്ടറി ഇല്ലാത്ത പഞ്ചായത്തുകളില്‍ ഹയര്‍സെക്കണ്ടറി  സ്കൂളുകള്‍ അനുവദിക്കുക.
12. കലാ-കായിക-ശാസ്ത്രമേളകളുടെ മേന്വല്‍ പരിഷ്കരിക്കുക.
13. സ്പെഷല്‍ സ്കൂളുകളെ സംരക്ഷിക്കുക.
14. സ്പെഷ്യല്‍ സ്കൂളിലെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറക്കുക.
15. സ്പെഷ്യലിസ്റ് അധ്യാപകരെ സംരക്ഷിക്കുന്നതിനായി അധ്യാപക പാക്കേജ് കൊണ്ടുവരിക.
16. നിയമനാംഗീകാരം ലഭിക്കാതെ പുറത്തുപോയ അധ്യാപകര്‍ക്ക് അംഗീകാരവും ശമ്പളം നല്‍കുക.
17. ജനസംഖ്യാനുപാതികമായി ഉപജില്ലാ-വിദ്യാഭ്യാസ ജില്ലകളെ വിഭജിക്കുക.
18. ഹയര്‍സെക്കണ്ടറി-വി.എച്ച്.എസ്.സികളിലെ നവീന കോഴ്സുകളും  പുതിയ ബാച്ചുകളും അനുവധിക്കുക.
19. പ്രൈമറി ഡയറക്ട്രേറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുക.
20. വിദ്യാഭ്യാസ വകുപ്പില്‍ വര്‍ഷങ്ങളായി ഒത്തുതീര്‍പ്പാക്കാതെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അദാലത്തുകള്‍ സംഘടിപ്പിക്കുക.
21. സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിലെ നോണ്‍ടീച്ചിംഗ് ജീവനക്കാരെയും പാക്കേജില്‍ കൊണ്ടുവന്ന്  അവര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കുക.

2 comments:

  1. 1. ഹൈസ്കൂള്‍ കായിക അധ്യാപകര്‍ക്ക് ഹൈസ്കൂള്‍ കായിക അധ്യാപകരുടെ ശമ്പളം നല്‍കുക.എന്നത് ഹൈസ്കൂള്‍ കായിക അധ്യാപകര്‍ക്ക് ഹൈസ്കൂള്‍ അധ്യാപകരുടെ ശമ്പളം നല്‍കുക.എന്നാക്കുക.
    2. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ എയ്ഡഡ് സര്‍വ്വീസ് ഗ്രേഡിനും മറ്റും ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുക.ഇത് ഇപ്പോള്‍ തന്നെ പരിഗണിക്കുന്നുണ്ട്. ഒരേ കാറ്റഗറിയില്‍ ചെയ്ത ജോലി സര്‍ക്കാര്‍-എയ്ഡഡ് വ്യത്യാസമില്ലാതെ പരിഗണിക്കണം. ഇപ്പോള് ഗ്രേഡിനും പെന്‍ ഷനും മാത്രമേ പരിഗണിക്കുന്നുള്ളൂ. ഇന്‍ക്രിമെ്റിന് കൂടി പരിഗണിക്കണം.
    3. സര്‍ക്കാര്‍ സ്കൂളുകളിലും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അധിക തസ്തികകള്‍ അനുവദിക്കുക. ഒരുക്ലാസ്സില്‍ 80ലധികം കുട്ടികള്‍ ഇരിക്കേണ്ടി വരുന്ന സ്കൂളുകള്‍ മലപ്പുറത്തുണ്ട്.
    4. ലാഭകരമല്ലാത്ത (കുട്ടികള്‍ നിറയാത്ത) പ്ലസ് ടു ബാച്ചുകള്‍ തെക്കു നിന്നെടുത്ത് മലബാറിലേക്ക് മാറ്റുക.

    ReplyDelete
  2. പ്രൈമറി അധ്യാപകര്‍ 16 വര്‍ഷ ശേഷം ഹൈസ്കൂള്‍ അധ്യാപകരായി പ്രമോഷന്‍ ലഭിച്ച് 22 വര്‍ഷം പൂര്‍ത്തിയാക്കുന്ന മുറക്ക് പ്രൈമറി അധ്യാപകരുടെ selection grade അനുവദിക്കുക.

    ReplyDelete