KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Wednesday 1 August 2012

ഭാഷാധ്യാപകര്‍ക്കും സ്‌പെഷലിസ്റ്റ് അധ്യാപകര്‍ക്കും 'ടെറ്റ്' എഴുതാന്‍ ഇളവ്


ടെറ്റ്: അപേക്ഷകര്‍ കൂടി; പരീക്ഷ മൂന്നുദിവസംതിരുവനന്തപുരം: ഭാഷാധ്യാപകര്‍ക്കും സ്‌പെഷലിസ്റ്റ് അധ്യാപകര്‍ക്കും 'ടെറ്റ്' പരീക്ഷ എഴുതുന്നതിന് ഇളവ് നല്‍കും. കേന്ദ്രനിയമത്തില്‍ പ്ലസ്ടുവും ടി.ടി.സിയുമാണ് എല്‍.പി. സ്‌കൂള്‍ അധ്യാപകനാകാന്‍ വേണ്ട യോഗ്യതയെങ്കിലും കെ.ഇ.ആര്‍ പ്രകാരമുള്ള യോഗ്യതയുള്ളവരെ പരീക്ഷ എഴുതാന്‍ അനുവദിക്കും. ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എസ്.എസ്.എല്‍.സി യോഗ്യത മതിയായിരുന്ന കാലത്ത് ടി.ടി.സി പാസായവര്‍ക്ക് ടെറ്റ് എഴുതാന്‍ അനുമതി നല്‍കണമോയെന്ന കാര്യം പരിശോധിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരക്കാര്‍ക്ക് അനുമതി നല്‍കുന്നുണ്ടോയെന്നുകൂടി പരിശോധിച്ചായിരിക്കും തീരുമാനം. ഇതിനായി ഉപസമിതിയെ ചുമതലപ്പെടുത്തി.
റോഡ് സുരക്ഷ, ഗതാഗത നിയമം എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചയും നടന്നു. ഏകീകൃത സിലബസ് ഏര്‍പ്പെടുത്തണമെന്ന് ഭരണപക്ഷ അധ്യാപക സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാന പാഠ്യപദ്ധതി അടുത്തയിടെ പരിഷ്‌കരിച്ചതാണെന്നും മികച്ച നിലവാരം പുലര്‍ത്തുന്നതാണെന്നും പ്രതിപക്ഷ സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
ഹയര്‍ സെക്കന്‍ഡറിക്ക് ശനിയാഴ്ച അവധി ദിവസം ആക്കുന്ന കാര്യം പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തീരുമാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞു. ഒന്നും രണ്ടും ക്ലാസുകളിലെ ഇംഗ്ലീഷ് അധ്യയനത്തിനുള്ള സി.ഡിക്ക് കമ്മിറ്റി അംഗീകാരം നല്‍കി.

No comments:

Post a Comment