KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Tuesday 11 December 2012

വിദ്യാഭ്യാസജാഥ മണ്ണാര്‍ക്കാട്




കെ.എസ്.ടി.യു. വിദ്യാഭ്യാസജാഥ മണ്ണാര്‍ക്കാട് 
അഡ്വ.ഷംസുദ്ധീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

Friday 7 December 2012

Thursday 6 December 2012

രാമനാട്ടുകരയിലെ സ്വീകരണം


കോഴിക്കോട്

മുക്കം


Photo
Photo

കെ.എസ്.ടി.യു വിദ്യാഭ്യാസ ജാഥ കുന്ദമംഗലത്ത്

കെ.എസ്.ടി.യു വിദ്യാഭ്യാസ ജാഥ കുന്ദമംഗലത്ത് കെ.എ.ഖാദര്‍ മാസ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.

കെ.എസ്.ടി.യു വിദ്യാഭ്യാസ ജാഥ കൊടുവള്ളിയില്‍

കെ.എസ്.ടി.യു വിദ്യാഭ്യാസ ജാഥ കൊടുവള്ളിയില്‍ ജാഥാക്യാപ്റ്റന്‍ സി.പി. ചെറിയമുഹമ്മദ് പ്രസംഗിക്കുന്നു.

കോഴിക്കോട് ബാലുശ്ശേരിയില്‍ വിദ്യാഭ്യാസജാഥ ടി.ടി. ഇസ്മയീല്‍ ഉദ്ഘാടനം ചെയ്യയുന്നു.




കോരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍-KSTU വിദ്യാഭ്യാസജാഥ നാദാപുരത്ത്



കണ്ണൂര്‍-പെരിങ്ങത്തൂരില്‍ നടന്ന വിദ്യഭ്യാസജാഥയുടെ സ്വീകരണം

Wednesday 5 December 2012

വിദ്യാഭ്യാസ ജാഥയ്ക്ക് കുറ്റ്യാടിയില്‍ നല്‍കിയ സ്വീകരണം








വിദ്യാഭ്യാസ ജാഥ സുല്‍ത്താന്‍ ബത്തേരി

ജാഥയ്ക്ക് വയനാട് -സുല്‍ത്താന്‍ ബത്തേരി നല്‍കിയ സ്വീകരണത്തില്‍ ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂര്‍- - തളിപ്പറമ്പില്‍ നടന്ന വിദ്യഭ്യാസജാഥയുടെ സ്വീകരണം

തളിപ്പറമ്പില്‍ വിദ്യാഭ്യാസജാഥ കെ.എം. ഷാജി എം.എല്‍.   എ ഉദ്ഘാടനം ചെയ്യുന്നു.


കെ.എസ്.ടി. യു. വിദ്യാഭ്യാസജാഥ വയനാട്-പനമരം

കെ.എസ്.ടി. യു. വിദ്യാഭ്യാസജാഥയ്ക്ക് വയനാട്-പനമരത്ത് നല്‍കിയ സ്വീകരണം പി.പി.എകരീം സാഹിബ്  ഉദ്ഘാടനം ചെയ്യുന്നു.

Thursday 29 November 2012

www.kstu.in







--------------------------------------------------------

ശാസ്ത്രത്തിലും പ്രവൃത്തിപരിചയത്തിലും പാലക്കാട്; കണക്കില്‍ കോഴിക്കോട്


കോഴിക്കോട്: സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം. ഗണിതശാസ്ത്രമേളയില്‍ കോഴിക്കോട് ജേതാക്കളായി. സാമൂഹ്യശാസ്ത്രമേളയില്‍ കണ്ണൂരാണ് വിജയികള്‍. ശാസ്ത്രമേളയില്‍ 171 പോയന്റാണ് പാലക്കാട് നേടിയത്. 168 പോയന്റ് നേടിയ മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 140 പോയന്റ് നേടിയ കോഴിക്കോട് മൂന്നാം സ്ഥാനത്തെത്തി.
ഗണിതശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനത്തെത്തിയ കോഴിക്കോടിന് 345 പോയന്റുണ്ട്. 295 പോയന്‍േറാടെ പാലക്കാട് രണ്ടാം സ്ഥാനത്തും 293 പോയന്‍േറാടെ കണ്ണൂര്‍ മൂന്നാം സ്ഥാനത്തുമെത്തി.
രണ്ടാം കിരീടം നേടിക്കൊടുത്ത പ്രവൃത്തിപരിചയ മേളയില്‍ പാലക്കാടിന് 48,361 പോയന്റുണ്ട്. 47,025 പോയന്‍േറാടെ കാസര്‍കോട് രണ്ടാം സ്ഥാനത്തും 46,930 പോയന്റുള്ള കോഴിക്കോട് മൂന്നാം സ്ഥാനത്തുമെത്തി.
സാമൂഹ്യശാസ്ത്രമേളയില്‍ 158 പോയന്‍േറാടെയാണ് കണ്ണൂര്‍ വിജയികളായത്. 154 പോയന്‍േറാടെ കോഴിക്കോടും തൃശ്ശൂരും രണ്ടാമതെത്തി.

ശാസ്ത്രമേള കൊടിയിറങ്ങി കുട്ടികളുടെ കണ്ടുപിടിത്തങ്ങള്‍ക്ക് പേറ്റന്റ് ലഭ്യമാക്കും- മന്ത്രി മുനീര്‍
കോഴിക്കോട്: ശാസ്ത്രമേളകളിലെ കുട്ടികളുടെ കണ്ടുപിടിത്തങ്ങള്‍ക്ക് പേറ്റന്റ് ലഭ്യമാക്കുമെന്ന് സാമൂഹികക്ഷേമമന്ത്രി മുനീര്‍ പറഞ്ഞു. സംസ്ഥാന ശാസ്‌ത്രോത്സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ പല കണ്ടുപിടിത്തങ്ങളും നമ്മള്‍ നിസ്സാരവത്കരിക്കുന്നത് പലപ്പോഴും അവ കടല്‍കടന്നുപോവാന്‍ ഇടയാക്കിയിട്ടുണ്ട്. ഇത് വളരെ മോശമാണ്. ഗ്രേസ് മാര്‍ക്കിനും മത്സരവിജയങ്ങള്‍ക്കുമപ്പുറത്തേക്ക് കുട്ടികളുടെ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിലേക്ക്‌വലുതായാലേ ഇത്തരം മേളകള്‍ക്ക് അര്‍ഥമുണ്ടാകൂ-അദ്ദേഹം പറഞ്ഞു.
വിജയികള്‍ക്കുള്ള ട്രോഫികള്‍ അദ്ദേഹം വിതരണംചെയ്തു. ശാസ്‌ത്രോത്സവത്തിന്റെ സ്മരണികയും അദ്ദേഹം പുറത്തിറക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജമീല അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍ എം. രാധാകൃഷ്ണന്‍, വി.കെ. അബ്ദുറഹ്മാന്‍, ക്രാഫ്റ്റ് വില്ലേജ് സി.ഇ.ഒ. വി.ഭാസ്‌കരന്‍, വി.എച്ച്.എസ്.ഇ. അഡീഷണല്‍ ഡയരക്ടര്‍ പി. ഗൗരി എന്നിവര്‍ പ്രസംഗിച്ചു.

Saturday 24 November 2012

സംസ്ഥാന ഗണിതശാസ്ത്രമേള കോഴിക്കോട്ട് നവ.26 മുതല്‍ 29 വരെ


കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ മേളയും വൊക്കേഷണല്‍ എക്‌സ്‌പോയും തിങ്കളാഴ്ച കോഴിക്കോട്ട് ആരംഭിക്കും.
മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ശാസ്ത്രമേള. പ്രവൃത്തിപരിചയമേള ആര്‍.കെ. മിഷന്‍ സ്‌കൂളിലും സാമൂഹ്യശാസ്ത്രമേള, വൊക്കേഷണല്‍ എക്‌സ്‌പോ എന്നിവ മീഞ്ചന്ത എന്‍.എസ്.എസ്. സ്‌കൂളിലും ഗണിതശാസ്ത്രമേള ചെറുവണ്ണുര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് നടക്കുക. എല്ലാ മേളകളുടെയും രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച മീഞ്ചന്ത ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇവിടെ ഓരോ ജില്ലയ്ക്കും പ്രത്യേകകൗണ്ടര്‍ ഉണ്ടാകും. മേളയുടെ ഉദ്ഘാടനം വൈകിട്ട് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് നിര്‍വഹിക്കും. ഇന്‍സ്‌പെയര്‍ അവാര്‍ഡ് ജേതാവ് ടി. അരുണിനെയും ലോഗോ രൂപകല്പനചെയ്ത പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ സതീശ്കുമാറിനെയും വേദിയില്‍ ആദരിക്കും.
നിശ്ചലമാതൃക, പ്രവര്‍ത്തനമാതൃക, റിസര്‍ച്ച്‌ടൈപ്പ്, പ്രോജക്ട്, തത്‌സമയനിര്‍മാണം, തുടങ്ങിയ വിഭാഗങ്ങളില്‍ പതിനായിരത്തോളം വിദ്യാര്‍ഥികള്‍ മത്സരിക്കും. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സ്‌പെഷല്‍സ്‌കുള്‍ പ്രവൃത്തിപരിചയമേള ഇത്തവണ പൊതുമേളയ്‌ക്കൊപ്പമാണ് സംഘടിപ്പിക്കുന്നത്. കൂടാതെ വി.എച്ച്.എസ്.ഇ. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രോജക്ടുകള്‍ അവതരിപ്പിക്കാനുള്ള വൊക്കേഷണല്‍ എക്‌സ്‌പോയും സംഘടിപ്പിക്കുന്നുണ്ട്. 84 സ്‌കൂളില്‍നിന്നായി 200 ഓളം കുട്ടികള്‍ മേളയില്‍ പങ്കെടുക്കും. വി.എച്ച്.എസ്.ഇ. കോഴ്‌സ് പൂര്‍ത്തിയായവര്‍ക്ക് തൊഴില്‍ മേഖലകള്‍ കണ്ടെത്താനുള്ള തൊഴില്‍മേള 27-ന് രാവിലെ തുടങ്ങും. പൊതു, സ്വകാര്യ മേഖലകളില്‍നിന്നായി 25-ഓളം സംരംഭകര്‍ നിയമനം നടത്താനായി എത്തിച്ചേരും. വിവിധമേഖലകളിലെ പ്രമുഖവ്യക്തികളെ പങ്കെടുപ്പിച്ച് സെമിനാറും ഒരുക്കുന്നുണ്ട്.
വിവിധ ജില്ലകളില്‍നിന്ന് എത്തുന്ന കുട്ടികള്‍ക്ക് താമസസൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. 30-ന് രാവിലെ എം.കെ. രാഘവന്‍ എം.പി. സമാപനസമ്മേളനം ഉദ്ഘാടനംചെയ്യും.

ശാസ്ത്രോല്‍സവം-2012, വിവരങ്ങള്‍ തത്സമയം ഐടി@സ്കൂളിന്റെ "ശാസ്ത്രോല്‍സവം" വെബ്സൈറ്റില്‍


ശാസ്ത്രോല്‍സവം-2012 ന്റെ വിശദാംശങ്ങള്‍ www.schoolsasthrolsavam.in എന്ന പോര്‍ട്ടലില്‍ . മത്സര ഫലങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് തന്നെ തത്സമയം പോര്‍ട്ടലില്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാകും. കോഴിക്കോട് പ്രസ്‌ ക്ലബ്ബില്‍ 24 നു രാവിലെ നടന്ന ലളിതമായ ചടങ്ങില്‍ വച്ച് ഈ വര്‍ഷത്തെ ശാസ്ത്രോല്‍സവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന വെബ്‌ പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ജില്ലാ തലം , ഉപജില്ലാ തലം ,സ്കൂള്‍ തലം എന്നിങ്ങനെ തരം തിരിച്ചുള്ള പോയിന്റ്‌ നില, വ്യത്യസ്ത സമയങ്ങളില്‍ ആവശ്യാനുസരണം ലഭിക്കുന്ന മേളയുടെ സ്ഥിതി വിവര കണക്കുകള്‍ എന്നിവ വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന നിലയിലാണ് പോര്‍ട്ടല്‍ രൂപപ്പെടുത്തിയിരിക്കുന്നത്.മേളയുടെ ഭാഗമായുള്ള വിവിധ പരിപാടികളുടെ സമയക്രമം ,മേള നടത്തിപ്പിനായി രൂപീകരിച്ചിരിക്കുന്ന വിവിധ കമ്മിറ്റികളിലെ അംഗങ്ങളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ , വിവിധ വേദികളില്‍ എത്താനുള്ള വിശദമായ റൂട്ട് മാപ്പ് എന്നിവ ശാസ്ത്രോല്‍സവത്തിന്റെ വെബ്‌ പോര്‍ട്ടലില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.
നവംബര്‍ 26 മുതല്‍ 30 വരെ കോഴിക്കോട് വച്ച് നാലോളം വേദികളിലായി നടക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടെ ഔദ്യോഗിക വെബ്സൈറ്റ് കൂടിയാണ് ഈ ഓണ്‍ലൈന്‍ സംവിധാനം. മാധ്യമങ്ങള്‍ക്ക് യഥാസമയം വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഐടി സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള മേളയുടെ സുഗമമായ നടത്തിപ്പിനുമായി ഐടി@സ്കൂള്‍ പ്രോജക്റ്റ് സംസ്ഥാന ആഫീസ്, ഐടി@സ്കൂള്‍ കോഴിക്കോട് ജില്ലാ ആഫീസിന്റെ സഹകരണത്തോടെ വിപുലമായ സൌകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നു ഐടി @സ്‌കൂള്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ അബ്ദുല്‍ നാസര്‍ കൈപ്പഞ്ചേരി അറിയിച്ചു.
ശാസ്ത്രോല്‍സവം-2012 ന്റെ ഭാഗമായി ഐടി @സ്കൂള്‍ - വിക്ടേഴ്സ് വിദ്യാഭ്യാസ ചാനല്‍ നിര്‍മിച്ചിരിക്കുന്ന ലഘു ചിത്രം http://www.youtube.com/watch?v=eTfsG4Qf22E എന്ന ലിങ്ക് സന്ദര്‍ശിച്ചു കാണാവുന്നതാണ്.

‘അസാപ്’ പദ്ധതി അടുത്തവര്‍ഷം: മന്ത്രി അബ്ദുറബ്ബ്

നരിക്കുനി: തൊഴിലില്ലായ്മ പരിഹരിക്കാന്‍ പഠനത്തോടൊപ്പം തൊഴില്‍നൈപുണ്യ കോഴ്‌സുകള്‍ കൂടി പഠിപ്പിക്കുന്ന അഡീഷന്‍ സ്‌കില്‍ അസിസ്റ്റന്റ് പ്രോഗ്രാം (അസാപ്) പദ്ധതി അടുത്ത വര്‍ഷം 38 സര്‍ക്കാര്‍ കോളജുകളിലും സംസ്ഥാനത്തെ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും ആരംഭിക്കുമെന്ന്് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു.
നരിക്കുനി ഗവ ഹയര്‍സെക്കണ്ടറി സ്്കൂളില്‍ മലബാര്‍മാന്ദ്യവിരുദ്ധ പാക്കേജിലുള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 45 ലക്ഷം തൊഴില്‍ രഹിതരാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത്. ഇത് വര്‍ഷം തോറും വര്‍ധിച്ചുവരികയുമാണ്.
പ്ലസ്ടുവോ ബിരുദമോ പൂര്‍ത്തിയാക്കി പല കാരണങ്ങളാല്‍ പഠനം തുടരാന്‍ കഴിയാതെ പോവുന്ന നിരവധി പേര്‍ തൊഴില്‍രഹിതരായി നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ പ്ലസ് വണ്ണിനും ഒന്നാം വര്‍ഷ ബിരുദക്കാര്‍ക്കും തൊഴില്‍ നൈപുണ്യ കോഴ്‌സുകളില്‍ കൂടി പരിശീലനം നല്‍കുന്ന പദ്ധതിയാണ് അടുത്ത വര്‍ഷം തുടക്കം കുറിക്കാന്‍ പോവുന്നത്.
പ്ലസ്ടുവും ബിരുദവും പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഈ കോഴ്‌സുകള്‍ക്കൊപ്പം ടൂറിസം, ഐ ടി, ഹോസ്പിറ്റാലിറ്റി, റീടെയിലിംഗ്, എക്കൗണ്ടിംഗ് തുടങ്ങി തൊഴില്‍ സാധ്യതയുള്ള മേഖലയില്‍ കൂടി നൈപുണ്യം നേടിയവരാവും. പഠനത്തെ ഒരു വിധത്തിലും പ്രതികൂലമായി ബാധിക്കാത്ത രീതിയിലാണ് 300 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക. ഒഴിവുവേളകളും ഇതിനായി ഉപയോഗപ്പെടുത്തും.
പുതുതലമുറ ഏറെ പിന്നാക്കം നില്‍ക്കുന്ന കമ്മ്യൂണിക്കേഷന്‍ ഇംഗ്ലീഷില്‍ 100 മണിക്കൂര്‍ പരിശീലനം നല്‍കും. 80 മണിക്കൂര്‍ ഐ ടിക്കായും വിനിയോഗിക്കും. ബാക്കി 120 മണിക്കൂറിലാണ് തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകള്‍ പഠിപ്പിക്കുക. ജോലി സാധ്യതയുള്ള കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടുന്നതോടെ പ്ലസ്ടുവോ ബിരുദമോ പൂര്‍ത്തിയാക്കിയവര്‍ക്ക്് തൊഴില്‍ ലഭിക്കുന്നതിനുളള സാധ്യതയുണ്ടാവും. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇത്തരം കോഴ്‌സുകള്‍ പഠിപ്പിക്കുകയെന്നതും തൊഴില്‍ ലഭ്യതക്ക് സാധ്യത കൂട്ടുന്നു.
ആദ്യഘട്ടമായാണ് സര്‍ക്കാര്‍ കോളജുകളിലും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും ഈ കോഴ്‌സുകള്‍ ആരംഭിക്കുന്നത്. പിന്നീട് മറ്റ് സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറികളിലേക്കും എയ്ഡഡ് മേഖലയിലേക്കും ഇതു വ്യാപിപ്പിക്കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സി ബി എസ് ഇ സ്‌കൂളുകള്‍ തമ്മില്‍ നല്ല വിദ്യാഭ്യാസം നല്‍കുന്നതിനുള്ള ആരോഗ്യകരമായ മത്സരം വിദ്യാര്‍ത്ഥികളെ അനുകൂലമായി സ്വാധീനിക്കുകയും ്അതിന്റെ ഗുണഫലങ്ങള്‍ വിദ്യാഭ്യാസ മേഖല അനുഭവിക്കുകയും ചെയ്യുന്നുണ്ട് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.